Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flood Victims

Pathanamthitta

പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി കെ​സി​സി യൂ​ത്ത് ക​മ്മീ​ഷ​ന്‍ സൗ​ത്ത് റീ​ജി​യ​ന്‍

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ദു​രി​തം നേ​രി​ടു​ന്ന ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ള്‍​ക്ക് കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് (കെ​സി​സി) യൂ​ത്ത് ക​മ്മീ​ഷ​ന്‍ സൗ​ത്ത് റീ​ജി​യ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്തു. കെ​സി​സി യൂ​ത്ത് ക​മ്മി​ഷ​ന്‍ സൗ​ത്ത് റീ​ജി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ല്‍​ബി അ​ന്ന ആ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ അ​ഖി​ല മ​ല​ങ്ക​ര പ്രാ​ര്‍​ഥ​നാ​യോ​ഗം പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യൂ​സ് മാ​ര്‍ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​ലി സാ​ലു, ഷി​ബു കാ​ഞ്ഞി​ക്ക​ൽ, റാ​ന്നി മേ​ഖ​ല​യി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക​ള്‍ റാ​ന്നി ബി​ലി​വേ​ഴ്‌​സ് ച​ര്‍​ച്ച് വി​കാ​രി റ​വ. സ​ജു തോ​മ​സ് എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി. പ്ര​ള​യ​ബാ​ധി​ത​രു​ടെ ദു​രി​ത​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കെ​സി​സി സൗ​ത്ത് റീ​ജി​യ​ന്‍ യൂ​ത്ത് ക​മ്മീ​ഷ​ന്‍ ഈ ​സ​ഹാ​യ പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ച്ച​ത്.


റ​വ. സ​ജു തോ​മ​സ്, റ​വ. ജി​ജി​ന്‍ കെ. ​ജോ​ര്‍​ജ്, സാം ​വി. ജേ​ക്ക​ബ്, ജെ​ഫി എം. ​യേ​ശു​ദാ​സ​ന്‍, രോ​ഹി​ത് ജോ​ണ്‍ വ​ര്‍​ഗീ​സ്, ഷി​ബി​ന്‍ റ്റി. ​പ​ണി​ക്ക​ർ, അ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് തു​ട​ര്‍​ന്നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ‌

Latest News

Corehub Up